നടി ആക്രമിക്കപ്പെട്ട സംഭവം; വനിതാ കമ്മീഷന്റെ തുടര്‍ നടപടികള്‍ ഇന്ന്

KWC

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരായ പരാതികളില്‍ വനിതാ കമ്മീഷന്‍ ഇന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. വിമന്‍ ഇന്‍ സിനിമാ കളക്ടീറ്റീവ് പ്രവര്‍ത്തകര്‍ ഇന്ന് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ എംസി ജോസഫൈനെ സന്ദര്‍ശിക്കുന്നുണ്ട്.  നടിയ്ക്കെതിരായി മോശമായ പരാമര്‍ശം നടത്തിയ ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ടിനെതിരെ ഇവര്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നന്ത്യാട്ട് നടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മറ്റ് ചില സംഘടനകളും സമാനമായ പരാതികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ച ശേഷമാണ് കമ്മീഷന്‍ തുടര്‍ നടപടികളിലേക്ക് കടക്കുക.

KWC

NO COMMENTS