യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചു; പറന്നുയർന്ന വിമാനം തിരിച്ചിറക്കി

delta-airlines

പറന്നുയർന്ന വിമാനത്തിനുള്ളിൽ സംഘർഷം. യാത്രക്കാരൻ വിമാനത്തിന്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. അമേരിക്കയിൽ നിന്ന്  ചൈനയിലേക്ക് പോയ ഡെൽറ്റ എ.ർലൈസ് വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഫ്‌ളോറിഡയിൽനിന്നുള്ള ജോസഫ് ഡാനിയേൽ ഫ്യൂഡെക് എന്ന യാത്രക്കാരനാണ് വാതിൽ തുറക്കാൻ ശ്രമിച്ചത്. തുടർന്ന് ജീവനക്കാർ ചേർന്ന് ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെ ഇയാൾ കയ്യേറ്റം ചെയ്തു. രണ്ട വനിതാ ജീവനക്കാരെയാണ് ഇയാൾ കയ്യേറ്റം ചെയ്തത്.

തുടർന്ന് പറന്നുയർന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്തിൽ തിരിച്ചിറക്കി. ഫ്യൂഡെകിന്റെ അതിക്രമം അതിരുകടന്നതോടെ വിമാനജീവനക്കാരിലൊരാൾ ഇയാളെ വൈൻ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇയാളെ മറ്റ് യാത്രക്കാർ ചേർന്ന് കീഴടക്കുകയായിരുന്നു. 221 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇയാൾക്കെതിരെ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ) കേസെടുത്തു.

NO COMMENTS