തക്കാളിയ്ക്ക് പൊള്ളുന്ന വില

tomato.1

കേരളത്തിൽ തക്കാളിയ്ക്ക് പൊള്ളുന്ന വില. കിലോഗ്രാമിന് 75 രൂപ മുതൽ 80 രൂപവരെയാണ് ഇപ്പോൾ തക്കാളിയ്ക്ക് വില. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ശക്തമായ മഴയിൽ തക്കാളി കൃഷി നശിച്ചതാണ് വില കുതിച്ചുയരാൻ കാരണം.

ജൂൺ ആദ്യ ആഴ്ചയിൽ 15 രൂപ വില ഉണ്ടായിരുന്ന തക്കാളിയാണ് 80 രൂപയിൽ എത്തി നിൽക്കുന്നത്. തക്കാളി കൃഷി ഏറ്റവും കൂടുതലുള്ള മൈസൂരിൽ ഇപ്പോൾ തക്കാളി കിട്ടാനില്ല. പകുതി ലോഡ് തക്കാളി മാത്രമേ ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നുള്ളൂ.

ഉത്തരേന്ത്യയിൽ തക്കാളി കിട്ടാനില്ലാതായതോടെ വ്യാപാരികൾ ഇവിടെ നിന്ന് തക്കാളി കൊണ്ടുപോകുകയാണ് ഇപ്പോൾ. കേരളത്തിലെ കർഷകർ നൽകുന്നതിലും കൂടുതൽ വില നൽകിയാണ് ഉത്തരേന്ത്യൻ വ്യാപാരികൾ തക്കാളി വാങ്ങുന്നത്.

NO COMMENTS