യുപിയിൽ വിഷമദ്യ ദുരന്തം; 18 മരണം

ഉത്തർപ്രദേശിലെ വിഷമദ്യ ദുരന്തത്തിൽ 18 പേർ മരിച്ചു. യുപിലെ അസംഗഡിലാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷണൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്ന് മദ്യം കഴിച്ചവർക്കാണ് അപകടമുണ്ടായത്. മദ്യം കഴിച്ചവർ ഉടൻതന്നെ ഛർദിക്കുകയും തലചുറ്റിവീഴുകയുമായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

NO COMMENTS