Advertisement

സമരം ശക്തിപ്പെടുത്തി കോഴി കച്ചവടക്കാര്‍; കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റുന്നു

July 10, 2017
Google News 1 minute Read
poultry farm

87രൂപയ്ക്ക് ഇറച്ചിക്കോഴികളെ വില്‍ക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് കോഴിക്കച്ചവടക്കാര്‍. വില കുറച്ച് വിൽക്കണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മുതലാണ് കോഴിക്കച്ചവടക്കാർ സമരം ആരംഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കോഴിക്കടകളും അടച്ചിട്ടാണ് സമരം. സമരം മുന്നിൽക്കണ്ട് കച്ചവടക്കാർ ഇന്നലെ അർധരാത്രിയോടെ തന്നെ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. പൊള്ളാച്ചിയിലെ ഫാമിലേക്കാണ് കോഴികളെ മാറ്റുന്നത്.

ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍, പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി, ഓള്‍ കേരള പൗള്‍ട്രി റീട്ടെയില്‍ സെല്ലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് വ്യാപാരികളുടെ തീരുമാനം.

poultry farm strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here