സൗദിയിലെ നജ്‌റാനിൽ തീപ്പിടുത്തം; 11 മരണം

saudi najran fire 11 died

സൗദിയിലെ നജ്‌റാനിൽ തീപ്പിടുത്തം. അപകടത്തിൽ 11 പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്.

തീപിടിച്ച വീട്ടിലെ മുറികളിൽ കഴിഞ്ഞവരാണ് മരിച്ചത്. ഈ മുറികളിൽ വെന്റിലേഷൻ സൗകര്യമുണ്ടായിരുന്നില്ലെന്നും മുറികളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ക്യാപ്റ്റൻ അബ്ദുല്ല ബിൻ സഈദ് അൽഫറ പറഞ്ഞു. ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം.

മരിച്ചവരിൽ ഇന്ത്യക്കാരെ കൂടാതെ ബംഗളികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തീപ്പിടിത്തത്തിന്റെ കാരണമെന്തെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

saudi najran fire 11 died

NO COMMENTS