മറ്റൊരു നടിയേയും തട്ടിക്കൊണ്ട് പോയി; സുനിയ്ക്കെതിരെ പുതിയ കേസ്

pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

നടിയെ കൂടി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിന് പള്‍സര്‍ സുനിയ്ക്കെതിരെ മറ്റൊരു മറ്റൊരു കേസ് കൂടി. 2011ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമാന രീതിയില്‍ മറ്റൊരു നടിയെ കൂടി തട്ടിക്കൊണ്ട് പോകാന്‍ ശ്രമം ഉണ്ടായത്. എന്നാല്‍ ആളുമാറി മറ്റൊരു നടിയെ ആണ് അന്ന് തട്ടിക്കൊണ്ട് പോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ ഇറക്കി വിട്ട് സുനി കടന്നുകളയുകയായിരുന്നു. ജോണി സാഗരികയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. ജോണി തന്നെയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അന്ന് വണ്ടിയുടെ ക്ലീനറായിരുന്ന എബിയാണ് ഇപ്പോള്‍ അറസ്റ്റിലായത്.

ഈ കേസില്‍ സുനിയെ അറസ്റ്റ് ചെയ്യാനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. സുനിയെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. ഇന്ന് സുനിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇന്ന് അങ്കമായി കോടതിയില്‍ സുനിയെ ഹാജരാക്കും. പ്രതിയുടെ രഹസ്യ മൊഴി നല്‍കാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

NO COMMENTS