വെങ്കയ്യ നായിഡു രാജിവച്ചു; ചുമതലകൾ നരേന്ദ്ര സിങ് തോമറിന്

Venkaiah Naidu

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. വെങ്കയ്യ നായിഡുവിന്റെ ചുമതലകൾ നരേന്ദ്ര സിങ് തോമറാണ് വഹിക്കുക. വാർത്താവിതരണം, നഗരവികസനം എന്നീ സുപ്രധാന വകുപ്പുകളാണ് വെങ്കയ്യ നായിഡു കൈകാര്യംചെയ്തിരുന്നത്. ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ഓഗസ്റ്റ് അഞ്ചിനാണ് വോട്ടെടുപ്പ്. രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. മഹാത്മാഗാന്ധിയുടെ പൗത്രൻ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി.

NO COMMENTS