ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ ജേതാവ് മൻപ്രീത് ഉത്തേജക മരുന്ന് വിവാദത്തിൽ

Asian championship gold medal winner Manpreet Kaur stuck in stimulant controversy

ഷോട്ട്പുട്ട് താരം മൻപ്രീത് കൗർ ഉത്തേജക മരുന്ന് കുരുക്കിൽ. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മൻപ്രീത് നിരോധിത മരുന്നായ ഡൈമീഥൈൽ ഡൈമീഥൈൽ ബ്യൂട്ടൈൽഅമീൻ ഉപയോഗിച്ചെന്നാണു കണ്ടെത്തൽ. ഏഷ്യൻ മീറ്റിനു മുമ്പ് പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിലാണ് താരം നിരോധിത മരുന്ന് ഉപയോഗിച്ചത്. അടുത്ത മാസം ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പഞ്ചാബുകാരി പങ്കെടുക്കുന്നത് സംശയമാണ്.

ചൈനയിലെ ജിൻഹുയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ്പ്രീയിൽ മൻപ്രീത് ദേശീയ റെക്കോഡ് പ്രകടനം പുറത്തെടുത്തിരുന്നു. 18.86 മീറ്ററാണ് മൻപ്രീത് എറിഞ്ഞത്. അന്ന് സ്വർണം നേടിയതിനോടൊപ്പം ലോക ചാമ്പ്യൻഷിപ്പിനും പഞ്ചാബുകാരി യോഗ്യത നേടി. പിന്നീട് ഫെഡറേഷൻ കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ദേശീയ അന്തസ്സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്നിവയിലും സ്വർണം.

 

Asian championship gold medal winner Manpreet Kaur stuck in stimulant controversy

NO COMMENTS