Advertisement

സോഷ്യൽ മീഡിയകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

July 22, 2017
Google News 1 minute Read
central govt plans to impose restrictions on social media

സോഷ്യൽ മീഡിയകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾക്ക് സുരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയാ നെറ്റ്‌വർക്കുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ആലോചന നടത്തുന്നതായി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച സുപ്രിം കോടതിയിൽ അറിയിച്ചു. വാട്‌സ്ആപ്പ് പ്രൈവസി പോളിസി കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെയാണ് കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നിർദേശം വച്ചത്.

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ഏതെങ്കിലും ടെലികോം ദാതാക്കൾക്കോ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾക്കോ ഷെയർ ചെയ്യാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. ഈ വിവരങ്ങൾക്കു മേലെയുള്ള ഏത് ആക്രമണവും ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള ആക്രമണമാണെന്നും സുപ്രിം കോടതിയിൽ അറിയിച്ചു.

 

central govt plans to impose restrictions on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here