നാളെ കാർക്കടക വാവ് ബലി

Karkidaka Vavu Bali

കർക്കടക വാവ് ബലി ഞായറാഴ്ച നടക്കും. ശിവരാത്രി കഴിഞ്ഞാൽ പിതൃതർപ്പണം നടത്താൻ ഏറ്റവും ശ്രേഷ്ഠമായ സമയമാണ് കർക്കടക വാവ്. പതിനായിരങ്ങളാണ് അന്നേ ദിവസം ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്ക് ഒഴുകുയെത്തുന്നത്. ഇത്തവണ കാർക്കടക വാവ് ഞായറാഴ്ചയായതുകൊണ്ട് തന്നെ പതിവിലും തിരക്ക് അനുഭവപ്പെടും.

ഒരേസമയം ആയിരത്തോളം പേർക്ക് ബലിതർപ്പണം നടത്താനുള്ള സംവിധആനമാണ് ഒരുക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാനായി പെരിയാറിൽ 190 മീറ്ററിലധികം താൽക്കാലിക ബാരിക്കേഡ് പൂർത്തിയായിട്ടുണ്ട്. മണപ്പുറത്ത് ആംബുലൻസ് അടിയന്തര ചികിത്സ സഹായം എന്നിവ ഏർപ്പെടുത്തും.

 

Karkidaka Vavu Bali tomorrow

NO COMMENTS