സെക്‌സി ദുർഗയ്ക്ക് ഭ്രഷ്ട് കൽപ്പിച്ച് ഫേസ്ബുക്ക്‌; നിലവാരത്തിന് ചേർന്നതല്ലെന്ന് വിശദീകരണം

sexy durga trailer

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങിയ സെക്‌സി ദുർഗ്ഗ എന്ന ചിത്രത്തിനെതിരെ ഫേസ്ബുക്ക്‌. ചിത്രത്തിന്റെ പുരസ്‌കാരത്തിളക്കം പരാമർശിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജശ്രീ ദേശ്പാണ്ഡെ നൽകിയ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു. നിലവാരത്തിന് ചേർന്നതല്ലെന്നായിരുന്നു വിശദീകരണം.

ഫേസ്ബുക്കിൽ നിന്നുള്ള കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടുത്തി രാജശ്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് സെക്‌സി ദുർഗ.

എന്തുകൊണ്ട് തനിക്ക് സെക്‌സി ദുർഗയെക്കുറിച്ച് സംസാരിച്ചുകൂടാ എന്ന് രാജശ്രീ ചോദിക്കുന്നു. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്റേർഡിന് യോജിക്കാത്തയാളാണ് താനെന്നും രാജശ്രീ പരിഹാസിച്ചു.

സെക്‌സി ദുർഗയെന്ന ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയകളിൽ ഏറെ ആക്രമണം നേരിടുകയുണ്ടായി. ഇപ്പോഴും ഇത് തുടരുന്നുവെന്നാണ് ഫേസ്ബുക്കിന്റെ ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ കപട സദാചാരത്തിലേക്ക് വിരൽചൂണ്ടുന്ന ചിത്രമാണ് സെക്‌സി ദുർഗ.

NO COMMENTS