ഹർത്താൽ പിൻവലിക്കണമെന്ന് മഅ്ദനി

abdul-nasar-madani

ബുധനാഴ്ച പി ഡി പി ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് പി ഡി പി ചെയർമാൻ അബ്ദുൾനാസർ മഅ്ദനി. മകന്റെ വിവാഹത്തിൽ പങ്കെടുക്കാനുളള അനുവാദം ലഭിക്കുന്നതിനായി സുപ്രിം കോടതിയെ സമീപിക്കുമെന്നും മഅ്ദനി പറഞ്ഞു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിക്ക് എൻ ഐ എ കോടതി കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, രോഗിയായ മാതാവിനെ സന്ദർശിക്കാൻ കേരളത്തിൽ പോവാം. ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ കേരളത്തിലെത്തി മാതാവിനെ കാണാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പിഡിപി ബുധനാഴ്ച ഹർത്താൽ പ്രഖ്യാപിച്ചത്.

NO COMMENTS