ഹർത്താൽ പിൻവലിച്ചു

tomorrow bjp hartal ernakulam elankunnapuzha hartal tomorrow mundakkayam tomorrow hartal no hartal on wednesday

ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി പി.ഡി.പി ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു. ഹർത്താലിൽനിന്ന് പിൻമാറണമെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാളെ സംസ്ഥാനത്ത് പി.ഡി.പി ഹർത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം, പിഡിപി ആഹ്വാനം ചെയ്ത ബുധനാഴ്ചയിലെ സംസ്ഥാന ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ആൾകേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.

no hartal on wednesday

NO COMMENTS