Advertisement

പ്രകാശ് രാജ് തന്ത്രപരമായി പറ്റിച്ചെന്ന് ആഷിക് അബു

July 27, 2017
Google News 1 minute Read
aasiq abu

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ റീമേക്ക് റൈറ്റ് വാങ്ങിയ പ്രകാശ് രാജ് സമയത്തിന് പണം നല്‍കാതെ പറ്റിച്ചെന്ന് സംവിധായകന്‍ ആഷിക് അബു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ ചിത്രമായ ഡാഡി കൂളിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. 2011ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് റൈറ്റാണ് പ്രകാശ് രാജ് വാങ്ങിയത്. സമയത്ത് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഫെഫ്കയില്‍ പരാതി നല്‍കിയെങ്കിലും കിട്ടാനുള്ളതിന്റെ ഇരുപത് ശതമാനം ഫെഫ്ക ആവശ്യപ്പെട്ടന്നും ആഷിഖ് അബു പറയുന്നു.

പൈസ ലഭിച്ചെങ്കിലും ഇരുപത് ശതമാനം നല്‍കേണ്ടി വന്നു. എന്നാല്‍ ഇത് താനും, ശ്യാം പുഷ്കറും, ദിലീഷ് പോത്തനും ചോദ്യം ചെയ്തു.22ഫീമെയില്‍ കോട്ടയം സംവിധാനംചെയ്യുന്ന സമയത്തായിരുന്നു ഇത്. മഹേഷിന്റെ പ്രതികാരത്തിന് തീയറ്ററുകളില്‍ നിന്ന് പണം ലഭിക്കാനുണ്ട്. പണം കിട്ടണമെങ്കില്‍ തീയറ്ററുകാരും, ‍ഞങ്ങളും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് അഞ്ച് ശതമാനം പണം നല്‍കണം. ഒരു ബെനിഫിഷറി അസോസിയേഷന്‍ എന്ന് കരുതിയാണ് ഇതില്‍ അംഗത്വം എടുക്കുന്നത്. ലോകത്ത് ഒരിടത്തും ഇങ്ങനെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകില്ലെന്നും ആഷിഖ് അബു പറയുന്നു.

aasiq abu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here