Advertisement

ഗൂഗിളിന്റെ ഏറ്റവും വലിയ ഈ ഫീച്ചർ ഇനി ഇല്ല !!

July 27, 2017
Google News 2 minutes Read
Google just killed off one of its biggest features

ഗൂഗിളിൽ പരതുമ്പോൾ നാ അറിയാതെ ഈ ഫീച്ചർ നമുക്ക് സഹായകമായിട്ടുണ്ട്. എന്നാൽ ഈ ഫീച്ചർ ഗൂഗിൾ നിർത്തലാക്കിയത് നമ്മിൽ പലരും അറിഞ്ഞില്ല, എല്ലെങ്കിൽ ശ്രദ്ധയിൽപ്പെട്ടില്ല.

ഗൂഗിൾ ഇൻസ്റ്റന്റ് എന്നായിരുന്നു ആ ഫീച്ചറിന് നൽകിയ പേര്. ആദ്യമൊക്കെ നാം ഗൂഗിളിൽ ഒരു വാക്യമോ വാചകമോ സെർച്ച് ബാറിൽ ടൈപ്പ് ചെയ്യുമ്പോൾ തന്നെ റിസൾട്ടുകൾ താഴെ വരുമായിരുന്നു. എന്നാൽ ഇപ്പോൾ ഏതെങ്കിലും വാക്ക് ഗൂഗിളിൽ സർച്ച് ചെയ്ത് നോക്കൂ, എന്റർ എടിക്കാതെ സെർച്ച് റിസൾട്ട് വരില്ല.

2010 ലാണ് ഇൻസ്റ്റന്റ് ആദ്യമായി ഗൂഗിൾ അവതരിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് തന്റെ ഉപഭോക്താക്കൾക്ക് ഉത്തരങ്ങൾ ലഭിക്കാനാണ് ഗൂഗിൾ ഇത് അവതരിപ്പിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഗൂഗിൾ ഇത് നിർത്തലാക്കി.

എങ്ങനെയാണ് ഇൻസ്റ്റന്റ് പ്രവർത്തിച്ചിരുന്നത് എന്ന് നോക്കൂ :

Subscribe to watch more

Google just killed off one of its biggest features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here