ആധാറിനായി യുഐഡിഎഐ ചെലവിട്ടത് 9000 കോടി രൂപ

aadhar aadhar made compulsory entrance exams no need adhar for death certificate

ആധാർ കാർഡിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇതുവരെ ചെലവഴിച്ചത് 9000 കോടിയോളം രൂപ.

ബുധനാഴ്ച ഐ.ടിഇലക്ട്രോണിക് വകുപ്പ് മന്ത്രി പി.പി ചൗധരിയാണ് പാർലമെന്റിൽ ഇക്കാര്യമറിയിച്ചത്. 2009 മുതൽ 2017 വരെ ആധാർ നമ്പർ അനുവദിച്ചു നൽകാനും അതിന്റെ പ്രിന്റിംഗിനും ഡിസൈൻ വർക്കിനും പാക്കിങ്ങിനുമെല്ലാമായി ചെലവാക്കിയ തുകയാണിത്.

3819.97 കോടി രൂപ എന്റോൾമെന്റിനായും 1171.45 കോടി രൂപ പ്രിന്റിംഗ്, പാക്കിംഗ് ഇനത്തിലുമാണ് ചെലവാക്കിയത്. 2017 ജൂലൈ 21 വരെ 116.09 കോടി ആളുകൾ ആധാർ കാർഡ് എടുത്തു.

NO COMMENTS