ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയിലും പരിശോധന നടത്തി

dileep

ദിലീപ് കയ്യേറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളിയാമറ്റം വില്ലേജിലെ നാലേക്കർ ഭൂമിയിലാണ് റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയതെന്നാണ് സൂചന.

ദിലീപിന്റഎ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമിയുടെയും പുറപ്പിള്ളിക്കാവിലെ ഭൂമിയുടെയും അളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. 53 ഇടങ്ങളിലായി 5 ജില്ലകലിൽ 21 ഏക്കർ ഭൂമി ദിലീപ് കൈവശം വച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിൽ അന്വേഷണം നടന്നു വരികയാണ്.

NO COMMENTS