കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന

kavya madavan

അറസ്റ്റിന്റെയും ചോദ്യം ചെയ്യലിന്റെയും തിരക്കിലാണ് കാവ്യ-ദിലീപ് താരകുടുംബം. എന്നാല്‍ ഈ കുടുംബത്തില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കാവ്യ ഗര്‍ഭിണിയാണെന്നതാണ്. നാലു മാസം ഗര്‍ഭിണിയാണ് കാവ്യയെന്നെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കാവ്യയോട് അടുപ്പമുള്ളവര്‍ വാര്‍ത്ത സ്ഥിരീകരിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം കാവ്യയെ പോലീസ് ക്ലബിലേക്ക് വിളിപ്പിക്കാതെ ആലുവയിലെ തറവാട്ട് വീട്ടിലെത്തി ചോദ്യം ചെയ്തത് കാവ്യയ്ക്ക് ഗര്‍ഭസംബന്ധമായ അസ്വസ്ഥകള്‍ ഉള്ളതിനാലാണെന്നാണ് സൂചന.
ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആലുവയിലെ ഈ തറവാട്ട് വീട്ടിലാണ് കാവ്യ.

ദിലീപിന്റെ അറസ്റ്റിന് ശേഷം കാവ്യയുടെ മാതാപിതാക്കളും, ദിലീപിന്റെ സഹോദരനും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴും കാവ്യ ഇവിടെയെങ്ങും എത്തിയിരുന്നില്ല. ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാനും കാവ്യ ഇത് വരെ പോയിട്ടില്ല ഇതെല്ലാം കാവ്യ ഗര്‍ഭിണിയായതിനാലാണെന്നാണ് സൂചന.

kavya madavan

NO COMMENTS