ആ മമ്മൂട്ടി ചിത്രത്തിന് പേരിട്ടു; മാസ്റ്റര്‍ പീസ്

master piece

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞു. മാസ്റ്റര്‍ പീസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. രാജാധിരാജയ്ക്കു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണിത്. ഉദയകൃഷ്ണയാണ് ഈചിത്രത്തിന് രചന നിർവഹിക്കുന്നത്.
master piece. സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കൂട്ടന്‍, ദിവ്യ ദര്‍ശന്‍, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ശിവജി ഗുരുവായൂര്‍, ക്യാപ്റ്റന്‍ രാജു, വരലക്ഷ്മി, പൂനം ബജ് വ, മഹിമാ നമ്പ്യാര്‍ തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

master piece

NO COMMENTS