റോഡുകൾ കോൺക്രീറ്റാക്കുമെന്ന് മന്ത്രി

രാജ്യത്തെ റോഡുകൾ കോൺക്രീറ്റാക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നവി മുബൈയിലെ ഇന്ത്യ ഇന്റർനാഷണൽ ബസ് ആന്റ് കാർ ട്രാവൽ ഷോ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കോൺക്രീറ്റാകുന്നതോടെ റോഡിന് ഈടും സ്ഥിരതയും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിമന്റ് റോഡുകൾ ഇരുന്നൂറോളം വർഷം കേടുകൂടാതെ നിലനിൽക്കും. മുബൈ നഗരത്തിൽ ഇരുപത് വർഷം മുമ്പ് പണിത കോൺക്രീറ്റ് റോഡ് കേടുകൂടാതെ നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരം റോഡുകൾ പണിയുന്നതിന് രാഷ്ട്രീയക്കാർക്കോ സർക്കാറിനോ താത്പര്യം ഇല്ല. പകരം ടാറിട്ട റോഡുകളിൽ കുഴി ഉണ്ടായാൽ അത് പുതുക്കുന്നതിൽ മാത്രമാണ് എല്ലാവരുടേയും ശ്രദ്ധയെന്നും മന്ത്രി കുറ്റപ്പെടുത്തി.

Nitin Gadkari for concrete roads across the country

 

NO COMMENTS