50 വർഷം മുമ്പ് നടന്ന എയർ ഇന്ത്യ വിമാനാപകടം; അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി

remains of 50 year old air india accident found

അര നൂറ്റാണ് മുമ്പ് നടന്ന രണ്ട് എയർ ഇന്ത്യ വിമാനാപകടങ്ങളിലെ യാത്രക്കാരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ ഫ്രാൻസിലെ ആൽപസ് പർവ്വതനിരകളിൽ നിന്ന് കണ്ടെത്തി. ആൽപ്പസിലെ മോണ്ട് ബ്ലാങ്കിൽ നിന്നുമാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിമാനാപകടങ്ങളുടെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിൽ തൽപരനായ ഡാനിയേൽ റോച്ചെയാണ് ഇത് കണ്ടെത്തിയത്.

1966 ജനുവരിയിൽ ബോംബെയിൽ നിന്നും ന്യൂയോർക്കിലേക്ക് പറന്ന ബോയിങ്ങ് 707 എന്ന വിമാനമാണ് മോണ്ട് ബ്ലാങ്കിന് സമീപം തകർന്ന് വീണത്. സംഭവത്തിൽ 117 പേരാണ് കൊല്ലപ്പെട്ടത്. 1950 ൽ മറ്റൊരു എയർ ഇന്ത്യ വിമാനവും ഇതേ സ്ഥലത്ത് തകർന്ന വീണിരുന്നു. 48 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്.

remains of 50 year old air India accident found

NO COMMENTS