കാര്യവട്ടം സ്‌റ്റേഡിയത്തിൽ രാജ്യാന്തര ടി20യ്ക്ക് അനുമതി

t20 india

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ബിസിസിഐ അനുമതി. ഒരു ടി20 മത്സരമാണ് ആദ്യമായി ബിസിസിഐ അനുവദിച്ചത്. കൊൽക്കത്തയിൽ നടന്ന ബിസിസിഐ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.

ഇതാദ്യമായാണ് കേരളത്തിൽ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഏകദിന മത്സരങ്ങൾ നടന്നിട്ടുണ്ട്. ശ്രീലങ്കയുമായോ, ന്യൂസിലാന്റുമായോ ആയിരിക്കും ഇന്ത്യ ഗ്രീൻ ഫീൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക.

NO COMMENTS