പ്രവാസി വോട്ടവകാശ ബില്ലിന് അംഗീകാരം

e vote

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഏറെ നാളത്തെ പ്രവാസികളുടെ ആവശ്യമാണ് ഇതോടെ അഗീകരിക്കപ്പെടുന്നത്.

പുതിയ ബില്ല് വരുന്നതോടെ നേരിട്ട് വോട്ടുചെയ്യാനാകാത്ത പ്രവാസികൾ ക്ക് പ്രതിനിധിയെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഇയാൾ അതേ മണ്ഡലത്തിൽ വോട്ടുള്ളയാളായിരിക്കണം. പകരം ആളെ നിയോഗിക്കണമെങ്കിൽ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം.

NO COMMENTS