കോഴവാങ്ങി; ജിഎസ്ടി കൗൺസിൽ സൂപ്രണ്ട് അറസ്റ്റിൽ

കോഴവാങ്ങിയ കേസിൽ ജിഎസ്ടി കൗൺസിൽ സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു. ജിഎസ്ടി കൗൺസിലിന്റെ പേരിൽ സംരംഭകർക്ക് അനധികൃത സഹായം നൽകാൻ കോഴവാങ്ങിയെന്ന കുറ്റത്തിനാണ് മോനിഷ് മൽഹോത്ര എന്ന ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.

ഇയാൾക്ക് വേണ്ടി കോഴ വാങ്ങിയ മാനസ് പത്ര എന്ന ആളും സിബിഐയുടെ പിടിയിലായി. ഇരുവരിൽനിന്നും നിരവധി രേഖകളും പോലീസ് പിടികൂടി. സ്വകാര്യ സംരംഭകർക്ക് സഹായം ചെയ്ത് നൽകുന്നതിന് ഇയാൾ പണം കൈപ്പറ്റിയിരുന്നു.

NO COMMENTS