Advertisement

ഭൂമിയിൽ നിന്ന് 900 പ്രകാശവർഷം അകലെയുള്ള ഗ്രഹത്തിൽ ജലസാനിധ്യം കണ്ടെത്തി

August 4, 2017
Google News 1 minute Read
Water atmosphere detected on planet beyond solar system

സൗരയൂഥത്തിന് വെളിയിൽ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയെന്ന് ഗവേഷകർ. ഭൂമിയിൽനിന്ന് 900 പ്രകാശവർഷം അകലെയുള്ള ഒരു ഭീമൻ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ജലകണികകളുടെ സാന്നിധ്യം കണ്ടെത്തിയത്.

അന്തരീക്ഷത്തിന്റെ മേൽപ്പാളിയായ സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹത്തിലാണ് ജലാംശം ഉള്ളതായി കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയർ ഉള്ള ഗ്രഹം കണ്ടെത്തുന്നതും ആദ്യമായാണ്. നാസയുടെ ഹബിൾ സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ചാണ് ‘ഡബ്ല്യു.എ.എസ്.പി121ബി’ എന്ന അന്യഗ്രഹത്തെ നിരീക്ഷിച്ചത്. നേച്ചർ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Water atmosphere detected on planet beyond solar system

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here