മലയാളി സിനിമാ താരം ഓവിയയുടെ ആത്മഹത്യാ ശ്രമം; കമൽഹാസനെതിരെ പരാതി

kamal hassan

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായ മലയാളി താരം ഓവിയ ഹെലന്റെ ആത്മഹത്യ ശ്രമത്തിൽ നടൻ കമൽഹാസനെതിരെ പരാതി. അഭിഭാഷകനായ ബാലാജിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കമൽഹാസന് പുറമെ ബിഗ് ബോസ് നിർമ്മാതാക്കൾക്കെതിരെയും ബാലാജി പരാതി നൽകിയിട്ടുണ്ട്.

ഷോയിൽ നിന്ന് പുറത്തായ ഓവിയ കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളിൽ ചാടി അത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടിആർപി റേറ്റിഗ് കൂട്ടുന്നതിനായി കൊണ്ട് കഠിനമായ കാര്യങ്ങളാണ് മത്സരാർത്ഥികളെ കൊണ്ട് ചെയ്യിക്കുന്നതെന്നും മത്സരാർത്ഥികൾ കഠിനമായ മാനസിക സമ്മർദ്ധത്തിലാണെന്നും പരാതിയിൽ പറയുന്നു.

NO COMMENTS