നടിയ്‌ക്കെതിരെ മോശം പരാമർശം; പി സി ജോർജിനെതിരെ കേസെടുക്കും

kwc

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായ പരാമർശത്തിൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ കേസെടുക്കും.

മോശം പരാമർശത്തിൽ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് പി സി ജോർജിനെതിരെ കേസെടുക്കുക. വനിത കമീഷന്റെ ലോ ഓഫീസർ ആണ് ഇത് സംബന്ധിച്ച ഉപദേശം നൽകിയത്. ഓഗസ്റ്റ് ഒമ്പതിന് ചേരുന്ന വനിതാ കമ്മീഷൻ യോഗം നിയമോപദേശത്തിൽ തുടർനടപടികളെ സംബന്ധിച്ച് തീരുമാനമെടുക്കും.

നടിക്കെതിരെ പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ സിനിമ രംഗത്തെ വനിത കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കമ്മീഷൻ നിയമോപദേശം തേടിയത്.

NO COMMENTS