ഗുജറാത്തിൽ തിരിച്ചടി; ആശങ്കയോടെ കോൺഗ്രസ് നേതൃത്വം

congress bjp

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് തോൽക്കുമെന്നും തോൽക്കുന്ന പാർട്ടിയ്ക്ക് വോട്ട് ചെയ്യാനില്ലെന്നും വിമത നേതാവ് ശങ്കർസിംഗ് വഗേല. കോൺഗ്രസ് സ്ഥാനാർത്ഥിയും തന്റെ സുഹൃത്തുമായ അഹമ്മദ് പട്ടേലിന് താൻ വോട്ട് ചെയ്തില്ലെന്നും വഗേല പറഞ്ഞു.

വഗേലയ്‌ക്കൊപ്പമുള്ള മറ്റ് വിമത എംഎൽഎമാരും ബിജെപിയ്ക്ക് വോട്ട് ചെയ്തുവെന്നാണ് സൂചന. കോൺഗ്രസുമായി സഹകരിക്കുന്ന വഗേല ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടയാണ് വഗേലയുടെ ചുവടുമാറ്റം.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. ബിജെപി ദേശീയ നേതാക്കളായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവരും രാജ്പുത്തും കോൺഗ്രസിന്റെ അഹമ്മദ് പട്ടേലും രാജ്യസഭയിലേക്ക് ഗുജറാത്തിൽനിന്ന് മത്സരിക്കുന്നുണ്ട്.

NO COMMENTS