Advertisement

ഖത്തറിലേക്ക് പോകാൻ ഇനി വിസ വേണ്ട

August 9, 2017
Google News 0 minutes Read
qatar qatar permanent resident identification number

ഖത്തർ സന്ദർശിക്കാൻ ഇനി ഇന്ത്യയ്ക്കാർക്ക് വിസ വേണ്ട. ഇനി സ്റ്റാമ്പ് ചെയ്യാൻ പ്രത്യേക ഫീസും നൽകേണ്ടതില്ല. ഇന്ത്യയടക്കം എൺപത് രാജ്യങ്ങൾക്കാണ് രാജ്യം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അമേരിക്ക, യു കെ ദക്ഷിണാഫ്രിക്ക, സെയ്‌ഷെൽസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, തുടങ്ങിയ രാജ്യങ്ങളും ഖത്തർ നൽകിയ ഇളവിൽ ഉൾപ്പെടും.

ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമുണ്ടെങ്കിൽ ഇനി ആർക്കും ഖത്തർ കണ്ട് ആസ്വദിച്ച് മടങ്ങിയെത്താം. യാത്രക്കാരന്റെ പൗരത്വം നോക്കി താമസിക്കാനുള്ള അനുമതി നൽകും.

30 ദിവസം മുതൽ 180 ദിവസം വരെയുള്ള താമസാനുമതി നൽകുന്നത് ഇത് അനുസരിച്ചാണ്. ജിസിസി രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്ന സാഹചര്യത്തിലാണ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഖത്തറിന്റെ പുതിയ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here