ഒരു മാസം @ ജയില്‍

dileep land encroachment village officer send report to ernakulam district collector

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. ജൂലായ് 10നായിരുന്നു താരത്തിന്റെ അറസ്റ്റ്. അന്ന് മുതല്‍ ആലുവ സബ് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയുകയാണ് ദിലീപ്.

ഹൈക്കോടതിയില്‍ ദിലീപ് രണ്ടാം ജാമ്യാപേക്ഷ ഉടന്‍ നല്‍കും. ആദ്യഘട്ടം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കിട്ടിയില്ലെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തിയില്ലെന്നും കാണിച്ചാണ് മുമ്പ് പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ അപ്പുണ്ണി കീഴടങ്ങി. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് അഭിഭാഷകനും വ്യക്തമാക്കി കഴിഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുക. അതേ സമയം ദിലീപിനെ ജയിലില്‍ ഇടാന്‍ മാത്രമാണ് പോലീസ് അന്വേഷണം നീട്ടിക്കൊണ്ട് പോകുന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ആലുവ റൂറല്‍ എസ്പി മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം മോഹന്‍ കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS