സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

k surendran 24

ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കാട്ടി സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് വിമർശനം. കള്ളവോട്ട് ചെയ്‌തെന്ന് പറയുന്നവരുടെ വിലാസം കൃത്യമായി നൽകണമെന്നും 75 പേരെ വിസ്തരിക്കുന്നത് നിസ്സാരമല്ലെന്നും കോടതി. ഈ കേസ് കൂടുതൽ നീട്ടിക്കൊണ്ടുപോകാനാകില്ല. ഇത്തരമൊരു കേസ് നിസ്സാരമായാണോ കാണുന്നതെന്നും കോടതി ചോദിച്ചു.

NO COMMENTS