Advertisement

നിഷാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല

August 10, 2017
Google News 0 minutes Read
Nisham court directs govt to submit report on Nizam mental state

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി നിഷാമിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇടപെട്ടില്ല. ആവശ്യമായ ചികിത്സ നൽകുമെന്ന സർക്കാരിന്റെ ഉറപ്പ് കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഹർജി നിയമപരമല്ലെന്ന സർക്കാരിന്റെ വാദവും കോടതി കണക്കിലെടുത്തു.

ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹർജിക്കൊപ്പം സമർപ്പിച്ച അപ്പീൽ ജാമ്യം നിലവിലുണ്ടെന്നും പ്രോ സിക്യൂഷൻ ചൂണ്ടിക്കാട്ടി. ബന്ധു നൽകിയ ജാമ്യാപേക്ഷ വിശ്വസനീയമല്ലെന്നും നിഷാമോ ഭാര്യയോ ഹർജി നൽകിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

മെഡിക്കൽ റിപ്പോർട്ടിൽ ആവശ്യമായ കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ കെ. സുരേന്ദ്ര മോഹനും മേരി ജോസഫും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here