ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു.

sitaram-panchal

ബോളിവുഡ് നടൻ സീതാറാം പഞ്ചാൽ (54) അന്തരിച്ചു. മൂന്നു വർഷത്തോളമായി കിഡ്‌നി സംബന്ധമായ രോഗത്തിനും ശ്വാസകോശ കാൻസറിനും ചികിത്സയിലായിരുന്നു അദ്ദേഹം.

1994ൽ ബാൻഡിറ്റ് ക്വീനിലൂടെയാണ് സീതാറാം പഞ്ചാൽ ബോളിവുഡിലെത്തിയത്. പീപ്ലി ലൈവ് എന്ന സിനിമയിലെ അഭിനയം അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. പാൻ സിങ് ടൊമാർ, ദ ലെജന്റ് ഓഫ് ഭഗത് സിങ്, സ്ലം ഡോഗ് മില്യണയർ എന്നീ ചിത്രങ്ങളിലും പഞ്ചാൽ ശ്രദ്ധേയമായ കഥാപാത്രത്തെ ്‌വതരിപ്പിച്ചു.

NO COMMENTS