ടിവിഎസ് ജ്യുപീറ്റർ പുത്തൻ പതിപ്പ് എത്തി

TVS jupiter classic launched india

ടി.വി.എസ് ജ്യൂപീറ്ററിന്റെ പുതിയ പതിപ്പ് വിപണിയിലിറക്കി. 110 സി.സിയുള്ള ക്ലാസിക് എഡിഷന് 55,226 രൂപയാണ് വില. പുതിയ സവിശേഷതകളുമായാണ് സ്‌കൂട്ടർ നിരത്തിലിറക്കിയത്.

വൃത്താകൃതിയിലുള്ള ക്രോം മിറർ,വിൻഡ്ഷീൽഡ്,സിൽവർ ഓക് പാനൽ,യു.എസ്.ബി ചാർജർ,ഡിസ്‌ക് ബ്രേക് എന്നിവയാണ് പുതിയ സവിശേഷതകൾ. 1.50 മില്യണിലധികം ജ്യൂപീറ്റർ സ്‌കൂട്ടറുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള ഔട്‌ലെറ്റുകളിൽ സ്‌കൂട്ടർ വിൽപനക്കെത്തിയിട്ടുണ്ട്.

 

TVS jupiter classic launched india

NO COMMENTS