Advertisement

ദീപികയെ കരയിച്ച കത്ത് ഇനി സ്‌കൂളിൽ പാഠ്യവിഷയം

August 13, 2017
Google News 2 minutes Read
prakash padukone letter to be studied in school

ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ പണ്ടെഴുതിയ കത്ത് ഗുജറാത്തിലെ പ്ലസ് ടു വിദ്യാർഥികൾ ഇപ്പോൾ സ്‌കൂളിൽ പഠിക്കുകയാണ്. ഒരച്ഛന്റെ കത്തുകൾ എന്ന പേരിലാണ് കത്ത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ അച്ഛനാണ് പ്രകാശ പദുക്കോൺ. ഗോൾഫ് കോഴ്‌സിലെ തിളങ്ങുന്ന താരമാണ് ഇളയമകൾ അനീഷ.

പ്രകാശ് പദുക്കോൺ തന്റെ ജീവിതാനുഭവങ്ങളും പ്രതിസന്ധികളെ അതിജീവിക്കുന്നതിനായി തന്റെ രണ്ടു മക്കൾക്കും നൽകുന്ന ഉപദേശങ്ങളും അടങ്ങിയ കത്ത് ആത്മബന്ധങ്ങളുടെ നേർക്കാഴ്ചയാണ്. ദീപികയുടെ ആരാധകരിലൊരാളാണ് തന്റെ സഹോദരന്റെ പാഠപുസ്തകത്തിൽ വന്ന ഈ കത്തിന്റെ കാര്യം ട്വിറ്ററിലൂടെ ദീപികയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഒരച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ‘പികു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച അവാർഡ് വാങ്ങാൻ അറുപത്തിയൊന്നാമതു ഫിലിം ഫെയർ അവാർഡ് വേദിയിൽ വച്ച് നിറകണ്ണുകളോടെ ദീപിക ഈ കത്ത് വായിച്ചത്.

 

prakash padukone letter to be studied in school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here