Advertisement

മലേഗാവ് സ്‌ഫോടനം; ശ്രീകാന്ത് പുരോഹിതിന് ജാമ്യം

August 21, 2017
Google News 1 minute Read
malegaon bomb blast

2008 മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഒമ്പതു വർഷത്തിനു ശേഷമാണ് പുരോഹിതിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ആർ കെ അഗർവാൾ, എ എം സപറേ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

2008 സപ്തംബർ 29ന് നാഷിക് ജില്ലയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. പുരോഹിതിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു കേസ് അന്വേഷിക്കുന്ന എൻ ഐ എയുടെ നിലപാട്. പുരോഹിതിനെതിരെ തെളിവുണ്ടെന്ന് സുപ്രിം കോടതിയിൽ നടന്ന വാദം കേൾക്കലിൽ എൻഐഎ വ്യക്തമാക്കി.

Malegaon blast case: SC grants bail to Lt Colonel Purohit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here