Advertisement

അത് ഞങ്ങളുടെ കുട്ടി, അവളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ക്ക് അറിയാം

August 23, 2017
Google News 1 minute Read
child

Subscribe to watch more

വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും വ്യാപകമായി പ്രചരിച്ച വീഡിയോ ആണിത്. നമ്പര്‍ പഠിപ്പിക്കുന്ന അമ്മയ്ക്ക് മുന്നില്‍  കുട്ടിയുടെ കരഞ്ഞ് തൊഴുതു കൊണ്ടുള്ള അപേക്ഷ,ആ വീഡിയോ കാണുന്നവരുടെ മനസിലൊരു വിങ്ങലായി. ഈ വീഡിയോ എടുത്ത സ്ത്രീയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വരുകയും, ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങ്, വിരാട് കോലി, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ വരെ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

child

എന്നാല്‍ ഈ വീഡിയോയെ വിമര്‍ശിച്ചവര്‍ക്കെല്ലാം എതിരെ ബോളിവുഡ് ഗായകരായ തോഷിയും ഷാരിബ് സാബ്രിയും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവരുടെ അനന്തിരവളാണ് ഈ കുട്ടി. പേര് ഹയ. വയസ്സ് മൂന്ന്. കുറുമ്പുകാരിയായ ഹയയെ തല്ലിയാല്‍ മാത്രമേ അവള്‍ പഠിക്കൂ എന്നാണ് ഇവരുടെ പക്ഷം. കുട്ടിയുടെ അച്ഛനെ കാണിക്കാന്‍ അമ്മയെടുത്ത വീഡിയോ ആണിത്. ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത വീഡിയോ പുറത്ത് പോകുകയും, തുടര്‍ന്ന് വൈറലാകുകയുമായിരുന്നു. കോലിക്കും ധവാനും ഞങ്ങളെ കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. ചീത്ത പറഞ്ഞാലേ അവള്‍ അനുസരിക്കൂ.. അടി കിട്ടിയാലെ പഠിക്കൂ എന്നാണ് ഗായകര്‍ പറയുന്നത്. നഴ്സറിയില്‍ നിന്ന് നല്‍കിയ ഹോം വര്‍ക്കാണിത്. അത് പഠിച്ചില്ല. എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങളാണിതെന്നും തോഷിയും സാബ്രിയും പറയുന്നു.

ഇവരുടെ മറുപടിയേയും വിമര്‍ശിച്ച് ഇപ്പോള്‍ നിരവധി പേര്‍ രംഗത്ത് എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ഒരു കാര്യം. മൂന്ന് വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ഇങ്ങനെ തല്ലി പഠിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല. അതിന് നിങ്ങള്‍ നല്‍കുന്ന ഈ മറുപടിയോട് ഫീലിംഗ് പുച്ഛം!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here