Advertisement

സിറ്റിംഗ് ജഡ്ജ് പാനലിൽ ആദ്യമായി ട്രാൻസ്‌ജെൻഡറും

August 28, 2017
Google News 1 minute Read
for the first time transgender as sitting judge

ലീഗൽ സർവീസസ് അതോറിറ്റി കോടതിയിൽ ഇന്നു നടക്കുന്ന മെഗാ അദാലത്തിൽ ഇതാദ്യമായി സിറ്റിങ് ജഡ്ജിമാരുടെ പാനലിൽ ട്രാൻസ്‌ജെൻഡറും. അതോറിറ്റി വൊളന്റിയറായി പരിശീലനം ലഭിച്ച റിയ ആണ് ജഡ്ജിക്കൊപ്പമിരുന്നു പരാതികൾ കേൾക്കുക.

വാഹനാപകട കേസുകൾ കൈകാര്യം ചെയ്യുന്ന ബൂത്തിലാണു റിയയുടെ സ്ഥാനം. ജഡ്ജിയും പരിശീലനം ലഭിച്ച വൊളന്റിയറുമാണു ബെഞ്ചിൽ വേണ്ടത്. സ്ഥിരം അഭിഭാഷകയ്ക്കു പകരമായാണ് ഇത്തവണ റിയ ഇരിക്കുന്നത്. സംസ്ഥാനത്തു തന്നെ ആദ്യമായാണു സിറ്റിങ്ങിന് ഒരു ട്രാൻസ്‌ജെൻഡർ ജഡ്ജിങ് പാനലിൽ എത്തുന്നതെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു.

 

for the first time transgender as sitting judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here