Advertisement

സറാഹ ഭീകരനാണ് !! നാം അറിയാതെ നമ്മുടെ ഫോണിൽ നിന്ന് സറാഹ ചോർത്തുന്നത് എന്ത് ?

August 28, 2017
Google News 2 minutes Read
how safe is sarahah app

ഉള്ളിലുള്ളത് മുഖം നോക്കാതെ തുറന്ന് പറയാൻ നമ്മെ സഹായിക്കുന്ന ‘സത്യസന്ധത’യുടെ മറ്റൊരു മുഖമായി മാറിയ സറാഹ എന്ന ആപ്പ് വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. എന്നാൽ ആപ്പ് നാം വിചാരിച്ചത്ര ‘സത്യസന്ധ’നല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

ബിഷപ് ഫോക്‌സ് എന്ന ഐടി സെക്യൂരിറ്റി കൺസൾട്ടിങ്ങ് സ്ഥാപനത്തിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥയായ സാക്കറി ജൂലിയനാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടുന്നത്. സറാഹയിൽ നാം ലോഗ് ഇൻ ചെയ്യുന്നതോടെ നമ്മുടെ ഫോണിലെ കോൺടാക്ടുളും, ഇ-മെയിൽ കോൺടാക്ടുകളും സറാഹയ ശേഖരിക്കുന്നു.

സറാഹ തുറക്കുമ്പോൾ തന്നെ കോൺടാക്ട്‌സിലേക്ക് അക്‌സസ് നൽകാൻ ആവശ്യപ്പെട്ട് സറാഹയിൽ പോപ് അപ് വരുന്നുണ്ട്. സാധാരണഗതിയിൽ അത്തരം പോപ് അപ്പുകൾ വരുന്ന ആപ്ലിക്കേഷനുകളിൽ നാം കൊടുക്കുന്ന കോൺടാക്‌സിൽപ്പെട്ടവരുടെ പേര് സർച്ച് ലിസ്റ്റിൽ വരാറുണ്ട്, അല്ലെങ്കിൽ നമുക്ക് അവരെ സേർച്ച് ചെയ്ത് കണ്ടു പിടിക്കാൻ സാധിക്കാറുണ്ട്. എന്നാൽ സറാഹയിൽ ആഫീച്ചർ ഇതുവരെ വന്നിട്ടില്ല.

ഭാവിയിൽ ഈ ഫീച്ചർ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ഇത്തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്‌ന ആപ്പിന്റെ സ്ഥാപകൻ സെയ്ൻ അൽ-അബിദിൻ ത്വാഫിഖ് പറഞ്ഞു. അടുത്ത തവണ ഈ പോപ്പ് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

how safe is sarahah app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here