Advertisement

കോമഡി ഉത്സവ താരങ്ങളെത്തുന്നു, കൗതുക കാഴ്ചകളുടെ ഉത്സവവേദിയിലേക്ക്

August 31, 2017
Google News 1 minute Read

കൊല്ലത്ത് ഫ്ളവേഴ്സ് ഒരുക്കുന്ന ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് കോമഡി ഉത്സവത്തിലെ മിന്നും താരങ്ങളായ ജെയിംസ് ദേവസ്സിയും, രാഹുലും എത്തുന്നു. ശബ്ദാനുകരണത്തില്‍ വേറിട്ട പരീക്ഷണങ്ങളുമായി എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയവരാണ് ഇരുവരും.  വോയ്സ് ഓഫ് കേരളയിലൂടെ പ്രിയങ്കരനായ ഗായകന്‍ ശരണ്‍തമ്പിയുടേയും സംഘത്തിന്റെയും ഗാനമേളയും പ്രദര്‍ശന നഗരയില്‍ പാട്ടിന്റെ പൂക്കാലവും ഇന്ന്  ഒരുക്കും.

ROLL-UP-STAND-31-08-17
സെപ്തംബര്‍ പത്ത് വരെയാണ് കൊല്ലത്ത് പ്രദര്‍ശനം നടക്കുക. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്താണ് പ്രദര്‍ശനം. ഓഗസ്റ്റ് 25നാണ് പ്രദര്‍ശന നഗരി കാണികള്‍ക്കായി ഒരുങ്ങിയത്. അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധയാകര്‍ഷിക്കുകയാണ്. സമീപ ജില്ലകളില്‍ നിന്നുപോലും ആളുകള്‍ പ്രദര്‍ശന നഗരിയിലേക്കെത്തുന്നുണ്ട്.ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ പ്രദര്‍ശന നഗരിയില്‍ ഒരുങ്ങിയിട്ടുണ്ട്.കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓട്ടോ ഷോ, പുഷ്പഫല പ്രദര്‍ശനം, സയന്‍സ് ഷോ,  അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ അരങ്ങേറും. മലബാര്‍ രുചിയുടെ കൂട് തുറന്ന് നാടന്‍ ഭക്ഷണത്തിന്റെ കലവറയും പ്രദര്‍ശന നഗരിയില്‍ ഒരുങ്ങിയിട്ടുണ്ട്.

expo

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here