Advertisement

പുത്തൻ ലോഗോയും പുത്തൻ ഫീച്ചറുകളുമായി യൂട്യൂബ്

August 31, 2017
Google News 1 minute Read
youtube new feature and logo YouTube to hire 10,000 people to root out bad content

കഴിഞ്ഞ 12 വർഷമായി ഒരേ ലോഗോയും ഫോർമാറ്റിലും ഒതുങ്ങിയിരുന്ന യൂട്യൂബ് അടിമുടി മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ്. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടൺ അക്ഷരങ്ങൾക്ക് മുമ്പ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.

പുതിയ മാറ്റങ്ങൾ മൊബൈൽ ആപ്പിലും ഡെസ്‌ക്ടോപ്പിലും കാണാൻ സാധിക്കും. മൊബൈൽ ആപ്പിലേക്ക് വരുമ്പോൾ, ആപ്പിലെ നാവിഗേഷൻ ടാബ് എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും വിധം സ്‌ക്രീനിന് താഴേക്ക് മാറ്റി. ഒപ്പം പുതിയ ലൈബ്രറിയും അക്കൗണ്ട്‌സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. അതൊടൊപ്പം തന്നെ വീഡിയോകൾ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വർധിപ്പിക്കാനും ഇനി ആപ്ലിക്കേഷനിൽ സാധിക്കും.

യൂട്യൂബ് വീഡിയോ പ്ലെയറിൽ കാര്യമായ പരിഷ്‌കാരണങ്ങളാണുള്ളത്. മുൻ വീഡിയോ (Previous Video) കാണാനും അടുത്ത വീഡിയോ (Next Video) കാണാനും ഇനി സ്‌ക്രീനിൽ യഥാക്രമം ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്താൽ മതി. ഈ ഫീച്ചർ പക്ഷെ ഉപയോഗത്തിൽ വരണമെങ്കിൽ ദിവസങ്ങളെടുക്കും.

കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം വീഡിയോ ഫോർമാറ്റിക് ഓട്ടോമാറ്റിക്കായി മാറുന്നതാണ്. വീഡിയോ ഫോർമാറ്റിനനുസരിച്ച് വീഡിയോ വെർട്ടിക്കൽ, ലാൻസ്‌കേപ്, സ്‌ക്വയർ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറും.

youtube new feature and logo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here