Advertisement

കെഎസ്ആർടിസി ബസ്സിലെ കൊള്ള; മൂന്ന് പേർകൂടി പിടിയിൽ

September 3, 2017
Google News 0 minutes Read
ksrtc

കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ കൊള്ളയിൽ മൂന്ന് പേരെ കൂടി പോലീസ് പിടികൂടി. നാലംഗ സംഘത്തിലെ ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.

ഇപ്പോൾ പിടികൂടിയവരെ കെഎസ്ആർടിസി ബസ് യാത്രികർ തിരിച്ചറിഞ്ഞാലുടൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവ ദിവസംതന്നെ അറസ്റ്റിലായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയിൽനിന്ന് യാത്രക്കാരുടെ പേഴ്‌സും മറ്റ് വസ്തുക്കളും കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച പുരലർച്ചെയാണ് കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ മോഷണം നടന്നത്. നാലംഗ സംഘം യാത്രക്കാരുടെ കഴുത്തിൽ കത്തിവച്ചാണ് സ്വർണ്ണവും പണവും മറ്റും മോഷ്ടിച്ചെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here