Advertisement

നെടുമ്പാശ്ശേരിയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും വിമാനം തെന്നിമാറി

September 5, 2017
Google News 1 minute Read
nedumbassery aeroplane skids while landing

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും എയർ ഇന്ത്യ വിമാനം തെന്നിമാറി. റൺവേക്ക് സമീപത്തുള്ള ഓടയിലേക്കാണ് വിമാനം ഇറങ്ങിയത്. എന്നാൽ, വിമാനത്തിന്റെ വേഗത 10 കി.മീറ്ററിലും താഴെയായതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം. 102 യാത്രക്കാരുമായി അബുദാബിയിൽ നിന്നും കൊച്ചിയിൽ 2.30ഓടെയെത്തിയ എയർ ഇന്ത്യയുടെ ഐ.എക്‌സ്452 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്‌സിബേയിൽ നിന്നും പാർക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി ഓടയിലേക്ക് ഇറങ്ങിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം.

nedumbassery aeroplane skids while landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here