Advertisement

വേറിട്ട വേഷത്തില്‍ ലാല്‍ എത്തുന്നു

September 7, 2017
Google News 1 minute Read
chndragiri

നടനും സംവിധായകനുമായ ലാലിന്റെ ഏറ്റവും പുതിയ ചിത്രം ചന്ദ്രഗിരി റിലീസിന് ഒരുങ്ങുന്നു. വ്യത്യസ്തമായ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ കുപ്ളേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

chandragiri

ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, സായികുമാര്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഷോൺ, സജിതാ മഠത്തില്‍, അഞ്ജലി നായര്‍, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിനോദ് കുട്ടമത്തിന്റേതാണ് രചന.പുലി മുരുകന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാജികുമാറാണ് ചന്ദ്രഗിരിയുടേയും ക്യാമറ ചെയ്യുന്നത്.

chandragiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here