Advertisement

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ ജാവേദ് ഹബീബ് മാപ്പ് പറഞ്ഞു

September 9, 2017
Google News 1 minute Read
jawed-habib

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ ദൈവങ്ങളെ അപമാനിച്ചുവെന്നാണ് ജാവേദിനെതിരായ കേസ്. സൈദാബാദ് പൊലീസാണ് കേസെടുത്തത്.

ലിപ്സ്റ്റിക് ഇടുകയും ഫേഷ്യൽ ചെയ്യുകയും ചെയ്യുന്ന ദൈവങ്ങളുടെ ചിത്രങ്ങളാണ് ജാവേദ് തന്റെ സലൂണിന്റെ പരസ്യത്തിൽ നൽകിയത്. ദൈവങ്ങൾപോലും ജാവേദിന്റെ സലൂണിൽ വരുന്നുവെന്ന അടിക്കുറിപ്പും നൽകിയിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയത്.

മത വികാരങ്ങൾ വ്രണപ്പെടുത്താൻ തങ്ങൾ ശ്രമിച്ചിട്ടില്ല. കൊൽക്കത്തയിലെ പാർട്ണർമാരിലൊരാളാണ് പരസ്യം നൽകിയത്. ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജാവേദ് ഹബീബ് പറഞ്ഞു. ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചേദിക്കുന്നതായും ജാവേദ് ഹബീബ് പെയർ ആൻഡ് ബ്യൂട്ടി ലിമിറ്റഡ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച കത്തിൽ വ്യക്തമാക്കുന്നു.

jawed habib booked insulting hindu gods apologises india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here