Advertisement

പന്നിപ്പനി ബാധിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ മരിച്ചു

September 10, 2017
Google News 0 minutes Read
Durgaiah_Yadav

പന്നിപ്പനി ബാധിച്ച് ഉന്നത ഉദ്യോഗസ്ഥൻ മരിച്ചു. തെലുങ്കാന പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ദുർഗയ്യ യാദവാണ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചമുമ്പാണ് പന്നിപ്പനി ബാധിച്ച ദുർഗയ്യ യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം മരിക്കുകയായിരുന്നു. വാറങ്കൽ ജില്ലയിലെ വർധന്നപേട്ട് എസിപിയാണ് ഇദ്ദേഹം.

1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദുർഗയ്യ വാറങ്കലിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ നേരിട്ടതിലൂടെയാണ് പ്രശസ്തി നേടിയത്. പന്നിപ്പനി ബാധിച്ച് സിഐ റാങ്കിലുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here