ഡൊമിനോസ് പീറ്റ്‌സയ്‌ക്കൊപ്പം ലഭിക്കുന്ന ഒറിഗാനോ പായ്ക്കറ്റിൽ ജീവനുള്ള പ്രാണികൾ !! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഡൊമിനോസ് പീറ്റ്‌സയ്‌ക്കൊപ്പം ലഭിച്ച ഒറിഗാനോ പായ്ക്കറ്റിൽ ജീവനുള്ള പ്രാണികൾ !! ഇതുകണ്ട് ഞെട്ടിയ ഉപഭോക്താവ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി പുറം ലോകം അറിയുന്നത്.

സെപ്തംബർ എട്ടിനാണ് രാഹുൽ ജെയ്പൂർ സ്വദേശി രാഹുൽ അറോറ ഡൊമിനോസിൽ നിന്ന് പീറ്റ്‌സ ഓർഡർ ചെയ്യുന്നത്. ഒപ്പം ലഭിച്ച ഒറിഗാനോ എന്നാൽ രാഹുൽ പൊട്ടിച്ചിരുന്നില്ല. പിറ്റേന്ന് വീട്ടിലിരുന്ന ബ്രെഡ് കഴിക്കാനെടുത്തപ്പോൾ അൽപ്പം ഒറിഗാനോ കൂടി ഇടാം എന്നുകരുതി തലേദിവസം ഡൊമിനോസ് പീറ്റ്‌സയ്‌ക്കൊപ്പം ലഭിച്ച ഒറിഗാനോ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് അതിൽ നിന്ന് പ്രാണികൾ വരുന്നത് രാഹുൽ കാണുന്നത്. എന്നാൽ ഒരു പായ്ക്കറ്റിൽ മാത്രമല്ല മറിച്ച് എല്ലാ ഒറിഗാനോ പായ്ക്കറ്റിൽ നിന്നും പ്രാണികളെ രാഹുൽ കണ്ടെത്തി.

സംഭവത്തിൽ ദേഷ്യം തോന്നിയ രാഹുൽ ഉടൻ തന്നെ ഒറിഗാനോ പായ്ക്കറ്റ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ തന്റെ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡൊമിനോസ് അധികൃതരും ഇടപ്പെട്ടു. സംഭവത്തിൽ മാപ്പ് പറയുകയും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിനായി രാഹുലിന്റെ കോൺടാക്ട് നമ്പറും, ഇമെയിൽ ഐഡിയും തങ്ങളുമായി പങ്കുവെക്കാനും അധികൃതർ അറിയിച്ചു.

live insects in dominos pizza oregano packet

NO COMMENTS