Advertisement

ഭാര്യ സുന്ദരിയല്ല; മുത്തലാഖ് സ്പീഡ് പോസ്റ്റിൽ അയച്ച് ഭർത്താവ്

September 12, 2017
Google News 0 minutes Read
triple talaq can be continued says sc

ഭാര്യ സുന്ദരിയല്ലെന്ന് ആരോപിച്ച് മുത്തലാഖ് സ്പീഡ് പോസ്റ്റിൽ അയച്ച് ഭർത്താവ്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അർഷാദാണ് രാജസ്ഥാനിലെ ജയ്‌സാൽമറിലുള്ള ഭാര്യയ്ക്ക് സ്പീഡ് പോസ്റ്റ് വഴി മുത്തലാഖ് എഴുതി അയച്ചത്. ജയ്‌സാൽമറിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയാണ് അർഷാദിന്റെ ഭാര്യ. സെപ്തംബർ ഒന്നിനാണ് കത്ത് അയച്ചത്.

രണ്ടര വർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ആദ്യ നാളുകളിൽ ഭാര്യയുമായി പ്രശ്‌നമില്ലായിരുന്നു. പിന്നീടാണ് അവൾക്്ക സൗന്ദര്യമില്ലെന്ന പരാതി ആരംഭിച്ചത്. കുടുംബം ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

കേസ് റജിസ്റ്റർ ചെയ്തുവെന്നും പരാതിയിൽ ഉടൻ നടപടിയെടുക്കുമെന്നും ജയ്‌സാൽമർ പോലീസ് അറിയിച്ചു. മുസ്ലീം വിവാഹ മോചന രീതിയായ മുത്തലാഖ് സുപ്രീം കോടതി നിരോധിച്ചതാണ്. എന്നാൽ രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇത് ഇപ്പോഴും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here