Advertisement

കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

September 13, 2017
Google News 0 minutes Read
karayi rajan

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ പരിപാടിയിൽ പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യമുള്ള ചടങ്ങിൽ ജാമ്യ വ്യവസ്ഥ മറികടന്ന് കാരായി രാജൻ പങ്കെടുത്തുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. സെബ്തംബർ 10നായിരുന്നു തലശ്ശേരിയിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്.

ഫസൽ വധക്കേസിൽ എട്ടാം പ്രതിയായ രാജൻ കണ്ണൂർ ജിലല്യിൽ കയറുന്നതകിന് വിലക്കിയതിനെ തുടർന്ന് ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. എന്നാൽ ജില്ലാ പഞ്ചായത്ത് അംഗമായ രാജൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് കണ്ണൂരിലെത്തിയത്. ഇതിന് കോടതിയിൽനിന്ന് അനുമതി നേടിയിരുന്നതായി കാരായി രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here